മുടപ്പല്ലൂർ∙ ഹരിതകർമസേന അംഗങ്ങളുടെ നന്മ മനസ്സ് നഷ്ടപ്പെട്ട സ്വർണ്ണമോതിരം ഉടമയ്ക്ക് തിരിച്ച് കിട്ടി.
വണ്ടാഴി പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിത കർമസേന അംഗങ്ങളായ സി.ചന്ദ്രികയും എം.ഗിരിജയുമാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ സേനയ്ക്ക് മുഴുവൻ അഭിമാനമായി മാറിയത്.
പതിവുപോലെ ബുധനാഴ്ച ചെല്ലുപടി പുല്ല ഭാഗത്തെ വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെയാണ് മോതിരം ശ്രദ്ധയിൽപെട്ടത്. ഗോൾഡ് കവറിങ് ആയിരിക്കുമെന്ന് ആദ്യം വിചാരിച്ചെങ്കിലും സംശയം തോന്നി വീണ്ടും പരിശോധിച്ചു.
സ്വർണമാണെന്ന് ബോധ്യമായതോടെ പഞ്ചായത്തിൽ വിവരമറിയിച്ചു.
മോതിരമടങ്ങിയ കവർ മുടപ്പല്ലൂർ ചക്കാന്തറയിൽ ചായക്കട നടത്തുന്ന വാസുവിന്റെ വീട്ടിൽ നിന്നാണെന്നു ഗിരിജയും ചന്ദ്രികയും ഓർത്തെടുത്തു.
വീട്ടുകാരെ വിളിച്ചന്വേഷിച്ചപ്പോൾ മോതിരം നഷ്ടപ്പെട്ടതായി അറിയുകയും അടയാളം പറഞ്ഞപ്പോൾ നഷ്ടപ്പെട്ട മോതിരം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു.
വ്യാഴാഴ്ച കാലത്ത് പഞ്ചായത്തിലെത്തിയ വാസുവിന് എല്ലാവരുടേയും സാന്നിധ്യത്തിൽ ചന്ദ്രികയും ഗിരിജയും ചേർന്ന് മോതിരം കൈമാറി. പണയത്തിലായിരുന്ന മോതിരം എടുത്തുകൊണ്ട് വന്നപ്പോൾ വാസുവിന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ടതായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

