ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പുതിയ ചരിത്രമെഴുതി നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലന്‍ഡ്. മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ എക്കാലത്തെയും വലിയ ഗോള്വേട്ടക്കാരന് എന്ന റെക്കോര്‍ഡാണ് താരം തന്റെ പേരിലാക്കിയത്.
മത്സരത്തിന്റെ അറുപതാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍വല കുലുക്കിയാണ് ഹാലന്‍ഡ് ഈ ചരിത്രനേട്ടത്തിലേക്ക് എത്തിയത്. മാഞ്ചസ്റ്റര്‍ ഡെര്‍ബി ചരിത്രത്തില്‍ താരത്തിന്റെ എട്ടാമത്തെ ഗോളാണിത്.
ഈ നേട്ടത്തോടെ ഏഴ് ഗോളുകള്‍ വീതം നേടിയിട്ടുള്ള മുന്‍ സിറ്റി താരം സെര്‍ജിയോ അഗ്യുറോ, മുന്‍ യുനൈറ്റഡ് താരം വെയിന്‍ റൂണി എന്നിവരെയാണ് ഹാലന്‍ഡ് പിന്നിലാക്കിയത്. ഇതില്‍ വെയിന്‍ റൂണി 21 മത്സരങ്ങളില്‍ നിന്നാണ് ഏഴ് ഗോളുകള്‍ നേടിയതെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

