പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് ഫയർഫോഴ്സ് തുണയായി. ഇന്നലെ രാത്രിയാണ് ഈ സംഭവം അരങ്ങേറിയത്.
കിഴക്കഞ്ചേരി വടക്കത്തറ സ്വദേശിയായ മഹേഷ് ആണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയത്. വടക്കഞ്ചേരി ടൗണിലെ ഒരു ജിമ്മിൽ വ്യായാമത്തിനായി എത്തിയതായിരുന്നു മഹേഷ്.
പരിശീലനം പൂർത്തിയാക്കി ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് പുറത്തുള്ളവർ വിവരം അറിയുന്നത്.
ഏകദേശം ഒരു മണിക്കൂറോളമാണ് യുവാവ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിതമായിട്ടും ലിഫ്റ്റ് തുറക്കാൻ കഴിയാതെ വന്നതോടെ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ വടക്കഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി യുവാവിനെ പുറത്തെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

