പാലക്കാട് ∙ പുതിയ എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനു പാലക്കാട് ജംക്ഷനിൽ സ്വീകരണം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.
വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. റെയിൽവേയിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. വികസന പ്രവർത്തനം വരുമ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കണം.
അതിൽ പാർട്ടി നോക്കേണ്ട ആവശ്യമില്ലെന്ന് എംപി പറഞ്ഞു.
റെയിൽവേ നവീകരണത്തിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കണം, ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും എംപി പങ്കുവച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റോത്ത്, അഡീഷനൽ റെയിൽവേ ഡിവിഷനൽ മാനേജർ കെ.അനിൽകുമാർ, ചീഫ് പ്രോജക്ട് മാനേജർ എസ്.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
എംഎൽഎ പങ്കെടുത്തു; ബിജെപി ബഹിഷ്കരിച്ചു
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു പാലക്കാട് നൽകിയ സ്വീകരണ ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ചു ബിജെപി ചടങ്ങ് ബഹിഷ്കരിച്ചു.
ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ബിജെപി നേതാക്കളും പ്രവർത്തകരും ആശംസാ മുദ്രാവാക്യങ്ങളുമായി സജീവമായിരുന്നു. തുടർന്നു നടന്ന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ വേദിയിലെത്തിയതോടെ പാർട്ടിതീരുമാന പ്രകാരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവരടങ്ങിയ സംഘം ചടങ്ങ് ബഹിഷ്കരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

