അട്ടപ്പാടി: ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും തലവെട്ടി മാറ്റിയ നിലയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
പ്രതിയും കുടുംബവും അട്ടപ്പാടിയിലെത്തിയിട്ട് ഇരുപത് ദിവസങ്ങൾ മാത്രേമേ ആയിട്ടുള്ളൂവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കോട്ടത്തറയിലെ കടയിൽ നിന്നും വാങ്ങിയ ചാക്കുകളിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
ആകെ മൂന്ന് ചാക്കുകളിലാക്കി മൃതദേഹാവശിഷ്ടങ്ങൾ ഭവാനിപ്പുഴയിലേക്ക് പ്രതി ഒഴുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സംസ്ഥാനം വിട്ട് ബംഗാളിലേക്ക് കടന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത മൃതദേഹങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

