ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെയുള്ള പോലീസ് കേസിലെ തുടര്‍നടപടികള്‍ മരവിപ്പിച്ചു.
നടപടി വിവാദമായതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഡിഎഫിനുള്ളില്‍ നിന്നുപോലും സംഭവത്തില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒരു മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ. അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഡോ. അബ്ദുല്ല ബാസില്‍ പ്രതികരിച്ചു.
“മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്ന അവസ്ഥയുണ്ടായിരുന്നു. മാപ്പ് പറയണമെന്ന് ആ ചര്‍ച്ചയില്‍…” എന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

