വടക്കഞ്ചേരി ∙ മലയോരത്ത് കുന്നിടിച്ച് കല്ലും മണ്ണും കടത്തുന്ന സ്ഥലങ്ങളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തി. വടക്കഞ്ചേരി മാണിക്യപ്പാടം, തേനിടുക്ക്, പന്നിയങ്കര മേഖലകളിലാണ് പരിശോധന നടത്തിയത്.
ദേശീയപാത നിർമാണത്തിന് എന്ന പേരിൽ വ്യാപകമായി മലയിടിച്ച് മണ്ണ് കടത്തുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ജിയോളജിസ്റ്റ് ബി.എൻ.ബിജുമോൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് വി.ജെ.രാഹുൽ, വടക്കഞ്ചേരി 1 വില്ലേജ് ഓഫിസർ ടി.എസ്.ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്.
മാണിക്യപ്പാടത്ത് ശുദ്ധജല പദ്ധതിക്കായി ടാങ്ക് നിർമിച്ച സ്ഥലത്തിനു സമീപത്തു നിന്ന് മണ്ണെടുത്തതു മൂലം വാട്ടർ ടാങ്ക് അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് സംഘം വിലയിരുത്തി. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞദിവസം പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം അനധികൃത പാറ ഖനനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ പരിശോധന നടത്തിയത്. തഹസിൽദാർക്കും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി.
പൊലീസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളുടെ ഗ്രാമീണ മേഖലകളിൽ നിന്നും കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. രാത്രിയുടെ മറവിലാണ് മണ്ണ് കടത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

