ഡ്രൈ ഡേകൾ ലക്ഷ്യമിട്ട് അനധികൃതമായി മദ്യം സംഭരിച്ച് അമിതവിലയ്ക്ക് വിപണനം നടത്തിവന്നയാൾ പൊലീസിന്റെ പിടിയിലായി. ഫോർട്ട്കൊച്ചി അമരാവതിയിൽ നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരവുമായി പ്രതി പിടിയിലായത്.
അമരാവതി അയോദ്ധ്യപറമ്പ് സ്വദേശിയായ മണികണ്ഠൻ (48) ആണ് ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വസതിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃത മദ്യശേഖരം കണ്ടെടുത്തത്.
500 മില്ലിലിറ്ററിന്റെ 18 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 9 ലിറ്ററോളം വിദേശമദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സിഐ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്ഐ അജ്മൽ ഹുസൈൻ, എസ്ഐ സന്തോഷ് കുമാർ, എഎസ്ഐമാരായ ശ്രീകുമാർ, നിഷ, സീനിയർ സിപിഒമാരായ അനീഷ് ടി.ആർ., വിപിൻ വി., അനീഷ് കെ.ടി., സിപിഒമാരായ ഉമേഷ് ഉദയൻ, പ്രജീഷ്, അജിത്, അബുതാലിബ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയുടെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

