ഷൊർണൂർ ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയിനിനു മുകളിൽ കയറി ദീർഘനേരം യുവാവിന്റെ ‘അഭ്യാസം’. ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഏറെനേരം പരിശ്രമിച്ചാണ് യുവാവിനെ താഴെയിറക്കിയത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മലപ്പുറം കാളികാവ് സ്വദേശിയായ രാജേഷ് (30) എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയിനിനു മുകളിൽ കയറിയശേഷം അവിടെത്തന്നെ ഇരുന്നത്. മുകളിൽ ഉണ്ടായിരുന്ന വൈദ്യുത ലൈനിലൂടെ ആ സമയം വൈദ്യുത പ്രവാഹം ഇല്ലാത്തത് വലിയ അപകടം ഒഴിവാക്കി.
സാരമായി പരുക്കേറ്റ യുവാവിനെ ഷൊർണൂർ റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലഹരിക്കടിപ്പെട്ട് മനോനില തെറ്റിയ നിലയിലായിരുന്നു യുവാവെന്നു റെയിൽവേ പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

