കൈപ്പറമ്പ് ∙ റോഡിൽനിന്ന് കളഞ്ഞുകിട്ടിയ ആറര പവന്റെ സ്വർണാഭരണങ്ങളടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി എടക്കളത്തൂർ ആലാട്ട് വീട്ടിൽ എ.എ.നവനീത് മാതൃകയായി. എടക്കളത്തൂർ വടുക്കുമുറി കണ്ടംചിറ കുളത്തിന് സമീപത്തെ റോഡിൽ നിന്നാണ് പഴ്സ് കളഞ്ഞുകിട്ടിയത്.
ഇതിൽ സ്വർണമാലയും കമ്മലും അടക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. മറ്റം ആളൂർ സ്വദേശിനി എടത്തറ വീട്ടിൽ ബിനു ദിലീപിന്റെ പഴ്സാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ടത്.
മുണ്ടൂരിൽനിന്ന് ആളൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
പഴ്സ് ലഭിച്ച ഉടൻ നവനീത് നാട്ടുകാരായ സുഭാഷിതൻ കുന്നത്തുള്ളി, സദാനന്ദൻ കുന്നത്തുള്ളി എന്നിവരുടെ സഹായത്തോടെ പേരാമംഗലം പൊലീസിൽ ഇത് ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം ഉടമയെ കണ്ടെത്തി പഴ്സ് തിരിച്ചേൽപ്പിച്ചു.
നവനീതിന് പഴ്സിന്റെ ഉടമ പാരിതോഷികമായി വലിയ തുക സമ്മാനിച്ചു. ഈ തുക എടക്കളത്തൂർ കൃഷ്ണകുമാർ സഹായനിധിയിലേക്ക് കൈമാറി.
എടക്കളത്തൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും ഉണ്ടായിരുന്നു. തോളൂർ പഞ്ചായത്ത് അംഗങ്ങളായ ഷീല ശിവദാസൻ, ഇ.പി.
ജോയ്, കൂട്ടായ്മ അംഗങ്ങളായ പി.വി. അജിതൻ, ടൈജോ എടക്കളത്തൂർ, കെ.വി.
സുമേഷ്കുമാർ, എ.എസ്. മജേഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

