ബാലുശ്ശേരി ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിനുള്ളിൽ പാമ്പ്.
അറപ്പീടിക കോറോത്ത് പ്രദീപ് ബൈജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിനുള്ളിലാണ് മൂർഖൻ പാമ്പ് കയറിയത്.
നായ ബൈക്കിനു സമീപം വന്ന് കുരയ്ക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പാമ്പിനെ ബൈക്കിനുള്ളിൽ കണ്ടത്. വിവരം വനപാലകരെ അറിയിച്ചതിനെ തുടർന്ന് നാസർ വെസ്റ്റ്ഹിൽ സ്ഥലത്തെത്തി ബൈക്കിന്റെ സീറ്റും മറ്റു ഭാഗങ്ങളും മാറ്റി മൂർഖൻ പാമ്പിനെ പിടികൂടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

