കോഴിക്കോട് ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്കായി ‘രുചിപ്പെരുമ – 2025’ എന്ന പേരിൽ ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു. പരപ്പിൽ എംഎം ഹൈസ്കൂളിൽ നടന്ന പരിപാടി ഡെപ്യൂട്ടി മേയർ എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടർ ടി.അസീസ് അധ്യക്ഷനായി.
17 സബ് ജില്ലകളിൽ നടത്തിയ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ പാചക തൊഴിലാളികളാണ് ജില്ലാതല മത്സരത്തിൽ മാറ്റുരച്ചത്. ഫറോക്ക് സബ് ജില്ലയിലെ പുറ്റേക്കാട് എഎംഎൽപി സ്കൂളിലെ പി.പി.ആസിയ ഒന്നും കോഴിക്കോട് റൂറൽ സബ് ജില്ലയിലെ പന്തീരങ്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ എം.സിന്ധു രണ്ടും വടകര സബ് ജില്ലയിലെ മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ പി.കെ.ലീല മൂന്നും സ്ഥാനം നേടി.
വിജയികൾക്ക് കാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ ടി.പി.എം.ജിഷാൻ മുഖ്യാതിഥിയായി. കൗൺസിലർ അഡ്വ.
സാറാ ജാഫർ സമ്മാനദാനം നിർവഹിച്ചു. കെ.ടി.മുഹമ്മദ് ശരീഫ്, ആർ.ബിന്ദു, കെ.വി.മൃദുല, മുഹമ്മദ് ലുക്മാൻ, എസ്.കെ.ദീപു കുമാർ, റിയാസ്, ജസീക്ക, കെ.വി.ഇസ്ഹാഖ്, അനസ് പരപ്പിൽ, നജീബ്, ആർ.ബിന്ദു, പി നൗഷാദ് അലി എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

