ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദ് (27) ആണ് മരണപ്പെട്ടത്. കായക്കൊടി കുറ്റ്യാടി റൂട്ടിലോടുന്ന ജീപ്പിലെ ഡ്രൈവറാണ് അദ്ദേഹം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് ഭാര്യയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. തുടർന്ന് വിശ്രമിക്കാനായി വിനു ജീപ്പിലേക്ക് പോവുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെയോടെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജ് പൊലീസ് ഈ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

