കേരളത്തിൽ വിൽപനാനുമതി ഇല്ലാത്ത മാഹി മദ്യം കാറിൽ കടത്തുന്നതിനിടയിൽ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കണ്ണൂർ ചെറുപുഴ തലപ്പുലത്ത് സ്വദേശി ടി.എസ്.ശ്രീരാജ് (42) ആണ് അറസ്റ്റിലായത്.
ഓണം സ്പെഷൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 8ന് വടകര അഴിയൂരിനു സമീപം ചോമ്പാല കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ വെച്ചായിരുന്നു സംഭവം.
കാറിൽ കടത്തുകയായിരുന്ന 117 ലീറ്റർ മാഹി മദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എൻ.എസ്.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് പ്രതിയെ വടകര റേഞ്ച് ഓഫിസിൽ ഹാജരാക്കുകയും അബ്കാരി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. അന്വേഷണ സംഘത്തിൽ പിഒ(ജി)മാരായ ദീൻ ദയാൽ, കെ.എൻ.ജിജു, സിഇഒ എം.കെ.അതുൽരാഗ് എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

