കോട്ടയം ∙ ഏറ്റുമാനൂർ – പാലാ റോഡിൽ മംഗലം കലുങ്കിനു സമീപത്തായി 10 വർഷം മുൻപ് കെഎസ്ഇബി സോളർ പവർ പ്ലാന്റ് സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. പകൽസ്വപ്നമായി മാറിയ ആ പദ്ധതിയിൽനിന്ന് ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിക്കാൻ കഴിഞ്ഞില്ല.
കെഎസ്ഇബി ഇതുവരെ പദ്ധതിക്കായി ചെലവാക്കിയതാകട്ടെ 2.48 കോടി രൂപ. 2015 ഒക്ടോബർ 6ന് ആണ് സർക്കാരിൽ നിന്ന് പദ്ധതിക്ക് അനുമതി കിട്ടിയത്.
ഒരു മെഗാവാട്ട് ശേഷിയുള്ള, ഗ്രിഡ് കണക്ടഡ് സോളർ പവർ പ്ലാന്റാണ് ലക്ഷ്യമിട്ടത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി 2016 മേയ് 25നു 6.68 കോടി രൂപയ്ക്ക് നിർമാണം ഏറ്റെടുത്തു.
നിർമാണത്തിൽ സഹായിക്കാനായി മറ്റ് 2 കമ്പനികളുടെ സഹായം തേടി. ഇവരുമായുള്ള കരാർ തൊട്ടടുത്ത വർഷം നിലവിൽ വന്നു.
എന്നാൽ ആദ്യം ഉടക്കിട്ടത് സർക്കാർ തന്നെ.
ചതുപ്പുഭൂമിയാണ് പ്ലാന്റിനായി കെഎസ്ഇബി കണ്ടെത്തിയത്. അത് ചൂണ്ടിക്കാട്ടി കൺട്രോൾ റൂം നിർമാണത്തിനു സർക്കാർ അനുമതി നിഷേധിച്ചു.
ഈ അനുമതി വൈകിയതോടെ പ്ലാന്റ് ഏറ്റുമാനൂരിൽ നിന്ന് പാലക്കാട് ജില്ലയിലെ നെന്മാറയിലേക്ക് മാറ്റുന്നതിനുള്ള സാധ്യത കെഎസ്ഇബി പരിശോധിച്ചു. 500 കിലോ വാട്സ് ശേഷിയുള്ള പദ്ധതിയാണ് അവിടെ ലക്ഷ്യംവച്ചത്.
2019 ഫെബ്രുവരിയിൽ ആ നിർദേശത്തിനും സർക്കാർ അനുമതി ലഭിച്ചു.
നിരന്തരമായ ഇടപെടലുകൾ നടത്തി ഏറ്റുമാനൂരിലെ നിർമാണ പ്രവർത്തനങ്ങൾക്കു 2019 ഡിസംബറിൽ സർക്കാർ അനുമതി കെഎസ്ഇബി നേടിയെടുത്തു. തുടർന്ന് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു.
സ്ഥലത്തിന് ചുറ്റും വേലികെട്ടി. കോവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർമാണം പിന്നെയും നിലച്ചു.
ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുള്ള ചട്ടക്കൂടുകൾ വരെ അപ്പോഴേക്കും ഉണ്ടാക്കിയിരുന്നു.
ലോക്ഡൗൺ ഇളവ് വന്നപ്പോഴേക്കും ശക്തമായ മഴയെത്തി. ചതുപ്പുനിലമായതിനാൽ പണി പുനരാരംഭിക്കാൻ കഴിഞ്ഞില്ല.
മഴ മാറി വെള്ളം ഇറങ്ങിയപ്പോഴേക്കും കോവിഡ് വീണ്ടുമെത്തി. മഹാമാരിയുടെ രണ്ടാം തരംഗം മൂലം പണിക്കാർക്ക് എത്താനേ കഴിഞ്ഞില്ല.
കമ്പനിക്ക് കെഎസ്ഇബി കൂടുതൽ സമയം അനുവദിച്ചെങ്കിലും മഴ വീണ്ടും കനത്തതിനാൽ പണി ആരംഭിക്കാനായില്ല. തുടർന്നുള്ള വർഷങ്ങളിലും പ്ലാന്റ് പണി നടന്നില്ല.
കരാറുകാർക്ക് നൽകിയതും മറ്റുമായി 2.48 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമായത്. കോൺക്രീറ്റ് പോസ്റ്റുകൾ നിർമിക്കുന്നതിനുള്ള യാർഡിനു വേണ്ടി കെഎസ്ഇബി മുൻപ് ഏറ്റെടുത്ത സ്ഥലമായിരുന്നു ഇത്.
അത് പരാജയപ്പെട്ടപ്പോഴാണ് സോളർ പ്ലാന്റ് ആലോചിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

