എടച്ചേരി ∙ അശരണർക്ക് ആശ്രയമേകുന്ന തണൽ അഭയ കേന്ദ്രത്തിനും അവിടുത്തെ അന്തേവാസികൾക്കും തുണയേകാനായി നാടിന്റെ നാനാദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയത് ആയിരങ്ങൾ. തണലിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായാണ് ചായത്തണൽ എന്ന എന്ന പേരിൽ വടകര, തലശ്ശേരി താലൂക്കുകൾ കേന്ദ്രീകരിച്ച് ചായസൽക്കാരം വഴി ധനസമാഹാരണം നടത്തിയത്.
നിരാലംബരായ രോഗികൾക്ക് ചികിത്സയും സംരക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തണൽ സംഘടിപ്പിച്ച ചായത്തണൽ സംഗമം വഴി 57,42,008 രൂപയാണ് മണിക്കൂറുകൾ കൊണ്ട് ലഭിച്ചത്.
84 ലക്ഷം രൂപ വാഗ്ദാനമായും ലഭിച്ചതു വഴി 1,41,42,008 രൂപയാണ് ചായ സൽക്കാരം വഴി തണലിനു ലഭിച്ചത്.
വൃക്ക രോഗങ്ങൾ, കാൻസർ, മറ്റു ശാരീരിക പ്രശ്നങ്ങളാൽ കിടപ്പിലായവർ, മാനസിക ബുദ്ധിമുട്ടു നേരിടുന്നവർ എന്നിങ്ങനെ ചികിത്സയും പരിചരണവും ലഭിക്കാതെ പോകുന്നവരെയാണ് എടച്ചേരി തണൽ ഏറ്റെടുക്കുന്നത്. ഔദ്യോഗിക ചടങ്ങുകൾക്കു പകരം അന്തേവാസികളുമായി സംവദിച്ചും അവരുടെ സുഖദുഃഖങ്ങളിൽ പങ്കു ചേർന്നും ചായസൽക്കാരത്തിന് എത്തിയവർ തണലിന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടാണു മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

