പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഒമയുടെയും നന്മയുടെയും നല്ല നാളുകൾ കടന്നുവരട്ടെയെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മനുഷ്യര്‍ തമ്മിലുള്ള ജാതി-മത ഭിന്നതകള്‍ മാറ്റിവെച്ച് സ്നേഹത്തോടെ ഓണം ആഘോഷിക്കാന്‍ ഏവരും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.കെ രാഘവന് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ അഡ്വ.
കെ പ്രവീണ്‍ കുമാര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു, പാറക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കോര്പറേഷന് കൗസിലര്‍മാരായ സഫറി വെള്ളയില്‍, എന്‍.പി സൗഫിയ, സിറ്റി പോലീസ് കമീഷണർ എ.പി ഷൗക്കത്തലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.
പി.എം നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന് നന്ദിയും രേഖപ്പെടുത്തി.
സാംസ്കാരിക തനിമയും കലാവൈഭവവും കോര്‍ത്തിണക്കിയാണ് നഗരത്തിലും വിവിധ ഗ്രാമങ്ങളിലുമായി ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ബീച്ച്, ടൗണ്‍ ഹാള്‍ (ഓഗസ്റ്റ് 25-29), ബട്ട് റോഡ് (ഓഗസ്റ്റ് 25-29), മാനാഞ്ചിറ (ഓഗസ്റ്റ് 25-27), കുറ്റിച്ചിറ (ഓഗസ്റ്റ് 25-27), തളി (ഓഗസ്റ്റ് 25-27) എന്നീ വേദികളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
നഗരത്തിന് പുറമേ ഓഗസ്റ്റ് 25ന് കോരപ്പുഴയില്‍ ജലോത്സവവും, 26ന് അകലാപ്പുഴയിലും 27ന് കാപ്പാട് ബീച്ചിലും ഘോഷയാത്രയും സാംസ്കാരിക സദസ്സും നടക്കും. ഓഗസ്റ്റ് 29ന് ഉള്ളൂര്‍ കടവില്‍ കയാക്കിങ് ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്തരായ കലാകാരന്മാരുടെ സംഗീത നിശകള്‍, നൃത്തച്ചുവടുകള്‍, നാടകോത്സവങ്ങള്‍, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ എന്നിവ വിവിധ വേദികളിലായി നടക്കും. സമാപന സമ്മേളനം ഓഗസ്റ്റ് 30ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മ്യൂസിക്കും അരങ്ങേറും. വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടികൾ നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

