വിമാനക്കമ്പനികളുടെ അമിതമായ നിരക്കിൽ നട്ടംതിരിയുന്ന പ്രവാസികൾക്ക് ആശ്വാസകരമായി കപ്പൽ യാത്രാ-ചരക്ക് സർവീസ് ഉടൻ യാഥാർഥ്യമാക്കണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിലും ഇന്ത്യൻ അസോസിയേഷൻ ഷാർജയും സംയുക്തമായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ദീർഘകാലമായുള്ള ആവശ്യമാണ് അധികാരികളുടെ ഭാഗത്തുനിന്ന് നടപ്പിലാക്കേണ്ടതെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡന്റ് വൈ.എ.റഹീം, മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.
ഇ. ചാക്കുണ്ണി എന്നിവർ വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള വിവിധ പാർലമെന്റ് അംഗങ്ങൾ കേന്ദ്ര തുറമുഖ – ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിനെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, കേരളത്തിലെ വിവിധ തുറമുഖങ്ങളിലേക്ക് യാത്രാ-ചരക്ക് കപ്പൽ സർവീസുകൾ ആരംഭിക്കുന്നതിന് കേന്ദ്രസർക്കാർ ഔദ്യോഗിക അനുമതി നൽകിയിട്ടുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

