കരിങ്ങാട്∙ വണ്ണാത്തിപ്പൊയിൽ–കൈവേലി റോഡിലെ ഏച്ചിൽകണ്ടി വളവ് സ്ഥിരം അപകടമേഖലയാകുന്നു. വീതി കുറഞ്ഞ റോഡിൽ ഏച്ചിൽകണ്ടി ഭാഗത്ത് കുത്തനെയുള്ള ഇറക്കത്തിലാണ് അപകട
വളവുള്ളത്. സ്ഥലപരിചയമില്ലാത്ത ആളുകളാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്.
കഴിഞ്ഞ ദിവസം ഉറിതൂക്കി മലയിൽ ട്രക്കിങ്ങിന് പോയി തിരിച്ചു പോകുമ്പാഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പേരോട് സ്കൂൾ വിദ്യാർഥി മുഹമ്മദ് റിഷാൽ (15) മരിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ഭാഗം വലിയ കൊക്കയാണ്. ഈ റൂട്ടിൽ അപകട
സാധ്യതയുള്ള 5 വളവുകൾ ഉണ്ട്. എന്നാൽ ഇവിടങ്ങളിൽ സുരക്ഷാ ഭിത്തി നിർമിച്ചിട്ടില്ല.
2 വർഷം മുൻപ് ഇവിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്കേറ്റിരുന്നു.
ആൾത്താമസം കുറഞ്ഞ പ്രദേശമായതിനാൽ അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ യഥാസമയം എത്തിക്കാനും കഴിയില്ല. വാഹനസൗകര്യവും കുറവാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ കരിങ്ങാട്, ഉറിതൂക്കിമല, കൊരണപ്പാറ എന്നിവിടങ്ങളിൽ ഒട്ടേറെ ആളുകൾ എത്താറുണ്ട്. നിലവിലുള്ള റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയാണ്.
ഒരു കെഎസ്ആർടിസി ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം ബസ് സർവീസ് പലപ്പോഴും മുടങ്ങാറുണ്ട്.
വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന റോഡ് അടിയന്തരമായി വീതി കൂട്ടി പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

