മുഴപ്പിലങ്ങാട്∙ റോഡിൽ ശുചിമുറി മാലിന്യം തള്ളുന്നത് തുടരുന്നു. എടക്കാട് റെയിൽവേ സ്റ്റേഷന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് ശുചിമുറി മാലിന്യം തള്ളുന്നത്.
രാത്രി സമയങ്ങളിൽ ആളൊഴിയുമ്പോഴാണ് ചെറിയ ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് മലിനജലം പമ്പ് ചെയ്യുന്നതെന്ന് പരിസരവാസികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴയുണ്ടായിരുന്നതിനാൽ റോഡിൽ ചില സ്ഥലങ്ങളിൽ വെള്ളം കെട്ടി നിന്നിരുന്നു.
സ്റ്റേഷനു മുന്നിൽ റോഡിൽ കെട്ടിനിന്ന വെള്ളത്തിൽ നിന്ന് അസഹനീയ ദുർഗന്ധം പരന്നപ്പോഴാണ് വീണ്ടും ശുചിമുറി മാലിന്യം തള്ളിയതായി മനസ്സിലായത്.
മുൻപും പല തവണ ശുചിമുറി മാലിന്യം ഇവിടെ തള്ളിയെങ്കിലും അധികൃതരുടെ ഇടപെടലുകളൊന്നും ഇല്ലാത്തതിനാൽ ഇത് തുടരുകയാണ്.റോഡിൽ ശുചിമുറി മാലിന്യജലം തളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും വലയ്ക്കുന്നുണ്ട്.അസഹനീയ ദുർഗന്ധം കാരണം ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാർ മുക്ക് പൊത്തുന്നതും കാഴ്ചയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

