കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് ദിവസം കുറ്റ്യാടി നടുപ്പൊയിൽ യുപി സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് തടഞ്ഞതിന്റെ പേരിൽ സിപിഎം പ്രവർത്തകർ യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ. രണ്ടാം പ്രതി ലിനീഷ്, അഞ്ചാം പ്രതി ലിജിൻ രാജ്, ആറാം പ്രതി പി.പി.രാജൻ എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നാരോപിച്ച് കുറ്റ്യാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല മർദനത്തിനിരയായ രാഹുൽ രാഹുൽ ചാലിലിനൊപ്പം കോഴിക്കോട് റൂറൽ എസ്പിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിപിഎം പ്രവർത്തകരായ പ്രതികളെ കുറ്റ്യാടി പൊലീസ് പിടികൂടിയത്.
അറസ്റ്റിനെ തുടർന്ന് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പരാതിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ.
അഫ്നാസ് ജാമ്യാപേക്ഷയെ എതിർത്ത് വാദിച്ചതിനെ തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ നിയമ പോരാട്ടം തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

