നാളെ, ഏപ്രിൽ 19 ന് അക്ഷയ തൃതീയ ദിനമാണ്. നാളത്തെ സ്വർണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുവെയുള്ള വിശ്വാസം.
കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു. ആ സമയത്ത് ഒരു പവൻ സ്വർണത്തിന്റെ വില 71,840 രൂപയായിരുന്നു.
ഇക്കുറി അക്ഷയ തൃതീയയുടെ തലേ ദിവസം 1,14,240 രൂപയിലാണ്. അതായത് 62ശതമാനത്തിന്റെ വർധനവാണ് ഒറ്റ വർഷം കൊണ്ട് വിലയിൽ ഉണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
ലോകത്തെ സ്വർണ ഉപഭോഗത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മളെ സംബന്ധിച്ച് ആഭരണങ്ങൾക്കാണ് ഡിമാന്റേറെയും.
അത് കൊണ്ട് തന്നെ സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. കൂടാതെ, രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന സ്വർണ വ്യാപാരം നടക്കുന്നത് അക്ഷയ് തൃതീയ നാളിലാണ്.
നിലവിൽ, കേരളത്തിലെ ചെറുതും,വലുതുമായ 12000 ഓളം സ്വർണ വ്യാപാര ശാലകള് അക്ഷയതൃതീയക്കായി ഒരുങ്ങിക്കഴിഞ്ഞു. ഐതിഹ്യം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം) അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.
വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. ബലഭദ്രൻ ജനിച്ച ദിവസം കൂടിയാണ് അക്ഷയ് തൃതീയ.
സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പുറമേ, ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു. അക്ഷയ തൃതീയ നാളിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

