ഊട്ടി ∙ മുതുമല കടുവസങ്കേതത്തിലെ കാട്ടിൽ നിന്നു കാണാതായി 48 ദിവസങ്ങൾക്കു ശേഷം വീണ്ടും തിരിച്ചെത്തിയ റിവാൾഡോയെന്ന കാട്ടുകൊമ്പൻ വീണ്ടും പരിധിക്ക് പുറത്തായതായി അഭ്യൂഹം. ഒക്ടോബർ 21 ന് മുതുമല കാട്ടിൽ നിന്നു പുറത്തേക്ക് പോയ റിവാൾഡോയെ ബൊക്കാപുരത്തിൽ സ്ഥാപിച്ച ക്യാമറയിൽ വേറെ ഒരു കൊമ്പന്റെ കൂടെ കഴിഞ്ഞ 8ന് കണ്ടെത്തിയിരുന്നെങ്കിലും വനം വകുപ്പിന് ഇതു റിവാൾഡോയാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ കൊമ്പൻ ചരിഞ്ഞുവെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.
തുടർന്ന് വനം വകുപ്പ് ആനയെ തിരഞ്ഞു വരികയായിരുന്നു. തിരിച്ചെത്തിയ കൊമ്പനെ വീണ്ടും കാണാനില്ലെന്നാണ് സൂചന.
ഡ്രോൺ ക്യാമറ ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
2021 ജൂൺ മുതൽ റിവോൾഡോയെന്ന 54 കാരനായ കൊമ്പനെ റേഡിയോ കോളർ വഴി വനം വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. തുമ്പിക്കൈയിൽ ഏറ്റ മുറിവ് കാരണം ഉൾക്കാട്ടിലേക്ക് പോകാതെ ജനവാസമേഖലയിൽ ചുറ്റിവരികയായിരുന്നു റിവാൾഡോ.
തുടർന്ന് കൊട്ടിലിലടച്ച് ചികിത്സ നൽകി. ഹൈക്കോടതി ഇടപെട്ടാണ് ആനയെ വീണ്ടും വിട്ടയച്ച് നിരീക്ഷണത്തിലുൾപ്പെടുത്തിയത്.
മദപ്പാടിലുള്ള സമയത്ത് കൊമ്പൻ ഉൾക്കാടുകളിലേക്ക് വലിയുന്നതും പിന്നീട് തിരിച്ചെത്തുന്നതും പതിവാണെന്നാണ് വനം വകുപ്പ് ജീവനക്കാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

