കല്ലുരുട്ടി ∙ കുട്ടികൾ കത്തിച്ചുവിട്ട ആകാശ പടക്കം തെങ്ങിൻ മുകളിൽ വീണ് തീപിടിച്ചു.
ചെമ്പറ്റ തേവലമ്മൽ ഹരിദാസൻ എന്നയാളുടെ പറമ്പിലെ 40 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. മുക്കത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.രാജേഷിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എ.എസ്.പ്രദീപ്, എൻ.ടി.അനീഷ്, കെ.എം.ജിഗേഷ്, കെ.പി.അജിഷ്, എം.സി.സജിത്ത് ലാൽ, ഹോംഗാർഡ് ടി.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

