ഊട്ടി∙ സസ്യോദ്യാനത്തിൽ അടുത്ത മാസം നടക്കുന്ന പുഷ്പമേളയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. മേയ് മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് പുഷ്പമേള തുടങ്ങുക.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ നിലവിലുള്ളതിനാൽ പുഷ്പമേളയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വെജിറ്റബിൾ ഷോ, സ്പൈസസ് ഷോ, റോസ് ഷോ, ഫ്ലവർ ഷോ, ഫ്രൂട്ട് ഷോ എന്നിവയാണ് സീസണിലെ പ്രധാന ആകർഷണങ്ങൾ.
ലക്ഷക്കണക്കിനു വിനോദസഞ്ചാരികൾ സീസണിൽ ഇവിടെയെത്തുക പതിവാണ്.
മേയ് 4ന് നടക്കുന്ന വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമേ മേളകളുടെ കാര്യങ്ങൾ അറിയാൻ കഴിയൂ. പുഷ്പമേളയുടെ ഭാഗമായി സസ്യോദ്യാനത്തിലെ ചെടികളുടെ പരിചരണം, ഉദ്യാനത്തിലെ കുളങ്ങളുടെയും പുൽമൈതാനങ്ങളുടെയും അറ്റകുറ്റ പണികൾ തുടങ്ങിയവ പുരോഗമിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

