വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം രാജീവ് നഗർ കോളനിയിൽ മഹേഷ് (26) ആണ് പിടിയിലായത്.
2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ജംക്ഷനിൽ വച്ച് മദ്യലഹരിയിലെത്തിയ പ്രതി, യാതൊരു പ്രകോപനവുമില്ലാതെ കുണ്ടുങ്ങൽ സ്വദേശിയായ യുവാവിനോട് തട്ടിക്കയറുകയും കൈയിലുണ്ടായിരുന്ന കുപ്പിച്ചില്ലുകൊണ്ട് കഴുത്തിൽ കുത്തുകയുമായിരുന്നു.
സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
പ്രതി മാനാഞ്ചിറ ഭാഗത്തുണ്ടെന്ന ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്.ഐ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

