മുക്കം∙ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പിനു സമീപം കാറും ബൈക്കും കൂട്ടിമുട്ടി പരുക്കേറ്റു ചികിത്സയിലായിരുന്ന തൃക്കളയൂർ ക്ഷേത്രത്തിലെ മേൽശാന്തി ഓമശ്ശേരി നടുകിൽ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) മരിച്ചു. സ്കൂട്ടറിൽ ക്ഷേത്രത്തിലേക്കു പോകുമ്പോൾ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നെല്ലിക്കാപറമ്പ് എയർ പോർട്ട് റോഡിലെ അപകടം.
പരുക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഇന്ദിര (പാണ്ടിക്കടവ് ഇല്ലം, ചാത്തമംഗലം) മക്കൾ: ശ്രീരാജ് (അധ്യാപകൻ, കുന്നമംഗലം ഈസ്റ്റ് യുപി സ്കൂൾ), ശ്രീഹരി. മരുമകൾ: ശ്രീദേവി (ഇളമന ഇല്ലം ഓമശ്ശേരി).
സഹോദരങ്ങൾ: കേശവൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ദേവകി അന്തർജനം, തങ്കം അന്തർജനം, പരേതരായ വാസുദേവൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

