മാനന്തവാടി ∙ നമുക്കും വേണ്ടേ വികസനം എന്ന ചോദ്യം ഉയർത്തി സോളിഡാരിറ്റി ലൈബ്രറിയും സിഡിറ്റ് പഠന കേന്ദ്രവും ചേർന്ന് നടത്തിയ ജനകീയ സദസ്സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഭരണ–പ്രതിപക്ഷ മുന്നണികളുടെ നേതാക്കളും പൊതുപ്രവർത്തകരും അണിനിരന്ന വേദിയിലേക്ക് പങ്കാളികൾ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.3 മണിക്കൂർ നീണ്ട
പരിപാടി മാനന്തവാടി നഗരത്തിന്റെയും നഗരസഭയുടെയും വികസന നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതായി.
മുൻ പഞ്ചായത്ത് പ്രസിഡന്റ് മാവറ വർക്കി, നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, സോളിഡാരിറ്റി ലൈബ്രറി സെക്രട്ടറി മനോജ് പട്ടേട്ട്, പി.ടി.ബിജു, എ.എം.നിശാന്ത്, സുമ രാമൻ, കെ.എം.ഷിനോജ്, കെ.ഉസ്മാൻ, കെ.പി.ശ്രീധരൻ, പി.വിഎസ്.മൂസ, നിഖിൽ പത്മനാഭൻ, ബാബു ഫിലിപ്പ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. സോളിഡാരിറ്റി ലൈബ്രറി പ്രസിഡന്റ് കെ.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.ബി.സിമിൽ മോഡറേറ്റർ ആയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

