പേരാമ്പ്ര ∙ ശക്തമായ ചുഴലിക്കാറ്റ് പേരാമ്പ്രയിലും കൂത്താളിയിലും വൻ നാശം നഷ്ടം. കടകളും വീടുകളും വാഹനങ്ങളും തകർന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. പേരാമ്പ്ര ബൈപാസിൽ വൻ മരം മുറിഞ്ഞു വീണു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ബൈപാസിൽ മരങ്ങൾക്ക് ചുവട്ടിൽ നിർത്തിയിട്ട 2 കാറുകളും സ്കൂട്ടറും തകർന്നു.
പേരാമ്പ്ര പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മരങ്ങൾ വൈദ്യുത ലൈനിൽ വീണു തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതിയും നിലച്ചു.
പൈതോത്ത് റോഡിലെ കർമ ഇൻഡസ്ട്രീസിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പൂർണമായി തകർന്നു. പൈതോത്ത് റോഡിലെ ഫ്രൻഡ്സ് വുഡ് ഇൻഡസ്ട്രീസിന്റെ മേൽക്കൂരയിലെ ഓട് കാറ്റിൽ പറന്നു പോയി.
പേരാമ്പ്ര ബസ് സ്റ്റാൻഡിനു മുന്നിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്ത ആൾ ശക്തമായ കാറ്റിൽ സ്കൂട്ടറോടെ മറിഞ്ഞു വീണു. ഗ്രാൻഡ് ഹൗസിനു സമീപം കടയുടെ മേൽക്കൂരയും ബോർഡും മറിഞ്ഞു വീണു.
നാദാപുരത്തും ഇന്നലെ വൈകിട്ട് ആഞ്ഞു വീശിയ കാറ്റിലും കനത്ത മഴയിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റോഡുകളിലേക്ക് വെള്ളം ഇരച്ചു കയറിയതിനെത്തുടർന്ന് ടൗണുകളിൽ അടക്കം ഗതാഗതം തടസ്സപ്പെട്ടു.
നിരവധി കടകളിലേക്ക് വെള്ളം കയറി. വൈദ്യുതി തൂണുകളും ലൈനുകളും തകർന്നതിനെ തുടർന്ന് മേഖലയിൽ ഏറെ നേരം വൈദ്യുതി വിതരണം മുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

