ഇന്ത്യയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരുന്നതിനിടെ, ശീതളപാനീയ കുപ്പിക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
തംസ് അപ്പ് കുപ്പിക്കുള്ളിൽ അലിഞ്ഞു തുടങ്ങിയ നിലയിൽ പല്ലിയുടെ അവശിഷ്ടങ്ങൾ കാണുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിന്റെ സ്ഥലമോ ആധികാരികതയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജെഎൻയു സ്റ്റുഡന്റ് എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്.
“ഒരു മനുഷ്യൻ തംസ് അപ്പിന്റെ ഒരു ചെറിയ കുപ്പി വാങ്ങി, തുറക്കുന്നതിന് മുമ്പ് അതിനുള്ളിൽ എന്തോ അസാധാരണമായി ശ്രദ്ധിച്ചു. അത് പൊട്ടിച്ച് ഒഴിച്ചപ്പോൾ, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ഒരു ചത്ത പല്ലിയെ അതിനുള്ളിൽ കണ്ടെത്തി.’ എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
വിഷയത്തിൽ കമ്പനിയോ ഭക്ഷ്യ സുരക്ഷാ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉപഭോക്താവ് പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അതേസമയം, വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പാനീയം തുറക്കുമ്പോൾ ഉണ്ടാകേണ്ട
സ്വാഭാവികമായ ഗ്യാസോ നുരയോ പതയോ ഈ ദൃശ്യങ്ങളിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടുന്നവർ, കുപ്പി നേരത്തെ തുറന്ന ശേഷം കൃത്രിമമായി തയ്യാറാക്കിയ വീഡിയോ ആണിതെന്നാണ് വാദിക്കുന്നത്. എന്നാൽ, മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇത് ഗൗരവത്തോടെ കാണണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

