പന്തീരാങ്കാവ് ദേശീയപാത സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടക്കേടത്ത് മീത്തൽ കൊടൽ നടക്കാവിൽ സനിത്ത് (വാവ– 29) ആണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ മറ്റൊരു സ്കൂട്ടർ യാത്രക്കാരനായ കൊടൽ നടക്കാവ് തടായിൽ പറമ്പിൽ ദേവൻ (65) ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 6.30-ഓടെ പന്തീരാങ്കാവ് ജംക്ഷൻ സൗത്ത് കാപ്കോൺ സിറ്റിക്കു സമീപം സർവീസ് റോഡിലായിരുന്നു സംഭവം.
പന്തീരാങ്കാവ് ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സനിത്തിന്റെ സ്കൂട്ടർ, എതിർദിശയിൽ വരികയായിരുന്ന ദേവന്റെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ സനിത്തിന്റെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ സനിത്ത് മരണപ്പെട്ടു. സുരേന്ദ്രന്റെയും പ്രസീതയുടെയും മകനാണ് സനിത്ത്.
സജിത്ത് സഹോദരനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

