വടകര∙ പ്രാഥമിക പഠനവും പാരിസ്ഥിതിക പഠനവും കഴിഞ്ഞ മത്സ്യത്തൊഴിലാളികൾ ഏറെ പ്രതീക്ഷ അർപ്പിച്ച കുരിയാടിയിലെ ഹാർബർ യാഥാർഥ്യമാകുമോ ? കെ.കെ.രമ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും മുൻ എംഎൽഎ സി.കെ.നാണുവിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും പിന്നീട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രണ്ടു വട്ടം വകുപ്പു മന്ത്രിയെ നേരിട്ടു കണ്ട് അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പദ്ധതി 10 വർഷമായിട്ടും എങ്ങുമെത്തിയില്ല.
വടകര നഗരസഭയിലെ ഒന്നാം വാർഡും 48–ാം വാർഡിലെ ഒരു ഭാഗവും ചോറോട് പഞ്ചായത്തിലെ 19, 20 വാർഡുകളും ഉൾക്കൊള്ളുന്നതാണ് കുരിയാടി മത്സ്യത്തൊഴിലാളി ഗ്രാമം. 2,500 മത്സ്യത്തൊഴിലാളികളും അതിലേറെ അനുബന്ധ തൊഴിലിൽ ഏർപ്പെട്ടവരും ഉൾക്കൊള്ളുന്ന പ്രദേശം. ഇവിടെ ഉണ്ടായിരുന്ന ഫിഷ് ലാൻഡിങ് സെന്റർ തകർന്നു കിടക്കുകയാണ്.
കുരിയാടി കേന്ദ്രീകരിച്ചായിരുന്നു നേരത്തെ മത്സ്യബന്ധനം നടത്തിരുന്നത്.
ചോമ്പാല ഹാർബർ വന്നതോടെ അവിടേക്ക് മാറി. 10 കിലോ മീറ്റർ അകലെയുള്ള ചോമ്പാലയിൽ വാഹനം പിടിച്ച് പോയാണ് മത്സ്യബന്ധനം നടത്തുന്നത്.
ഇൻ ബോർഡ് വള്ളങ്ങളിൽ കടലിൽ പോകുന്നവർ ഇന്ധനത്തിന് ഉൾപ്പെടെ വൻ തുക നിലവിൽ ചെലവഴിക്കണം. 2016 ൽ ആണ് കുരിയാടിയിൽ ഹാർബർ വാഗ്ദാനം ഉണ്ടാകുന്നത്. കെ.ബാബു മന്ത്രിയായിരുന്നപ്പോൾ പ്രാഥമിക പഠനത്തിന് 80 ലക്ഷം രൂപ നീക്കി വച്ചു.
പിന്നീട് പദ്ധതി ഇഴയാൻ തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

