കോഴിക്കോട് ∙ സതേൺ ഡെയറി ആൻഡ് ഫുഡ് കോൺക്ലേവിന് (എസ്ഡിഎഫ്സി – 2026) കോഴിക്കോട് ഒരുങ്ങി. ജനുവരി 8, 9, 10 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിലെ വർഗീസ് കുര്യൻ നഗറിൽ നടക്കുന്ന കോൺക്ലേവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നയകർത്താക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, സംരഭകർ, ക്ഷീര കർഷകർ തുടങ്ങി രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ 6 സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാർ ഒരുമിച്ച് ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഡെയറി അസോസിയേഷൻ സൗത്ത് സോൺ ചാപ്റ്റർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കോൺക്ലേവിന്റെ മുഖ്യ സ്പോൺസർ മിൽമയാണ്. അമൂൽ, നന്ദിനി, ആവിൻ, സംഘം ഡെയറി, ഡോഡ്ല ഡെയറി, ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡ്, ക്രീംലൈൻ ഡെയറി പ്രൊഡക്റ്റ്സ് ലിമിറ്റഡ്, തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെയറി കമ്പനികളും, സാങ്കേതിക മേഖലയിലെ മൾട്ടി നാഷനൽ കമ്പനികളും, പ്രമുഖ ഭക്ഷ്യോൽപാദകരും കോൺക്ലേവിൽ പങ്കാളികളാണ്.
ജനുവരി 8ന് രാവിലെ 10ന് നടക്കുന്ന പ്രീ-കോൺഫ്രൻസ് പരിപാടിയിൽ കോഴിക്കോട് കോർപറേഷൻ മേയർ ഒ.സദാശിവൻ, എം.കെരാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മിൽമ ചെയർമാൻ കെ.എസ്.മണി, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ വത്സലൻ പിള്ള, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് തുടങ്ങിയവർ പങ്കെടുക്കും..
കോൺക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 9ന് രാവിലെ 10.30ന് നടക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരായ ജെ.ചിഞ്ചുറാണി – കേരളം, ടി. മനോ തങ്കരാജ് – തമിഴ്നാട്, കെ.വെങ്കിടേഷ് – കർണാടക, കിഞ്ചാരപ്പു അട്ചനായിഡു – ആന്ധ്രപ്രദേശ്, വാകിടി ശ്രീഹരി – തെലങ്കാന ൃ, സി.
ദേജ കൗമർ – പോണ്ടിച്ചേരി, എന്നിവർ ചേർന്ന് നിർവഹിക്കും. ക്ഷീര മേഖലയിൽ മികവ് തെളിയിച്ച 6 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾക്കുള്ള ഔട്ട് സ്റ്റാന്റിങ് ഡെയറി പ്രഫഷനൽ അവാർഡും വനിതാ ക്ഷീര കർഷകർക്കുള്ള വുമൺ ഡെയറി ഫാർമർ അവാർഡും കോൺക്ലേവിൽ വച്ച് സമ്മാനിക്കും.
ജനുവരി 10ന് 2ന് നടക്കുന്ന സമാപന പരിപാടിയിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി.ഷാ, ഇന്ത്യൻ ഡെയറി അസോസിയേഷൻ (ഐഡിഎ) പ്രസിഡന്റ് സുധീർ കുമാർ സിങ്, ഐഡിഎ സൗത്ത് സോൺ ചെയർമാൻ ഡോ.
സാതിഷ് കുൽക്കർണി തുടങ്ങിയവർ സംബന്ധിക്കും.
കോൺക്ലേവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ ചർച്ചകളിലും സെമിനാറുകളിലും റിസർവ് ബാങ്ക്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, എപിഇഡിഎ, എഫ്എസ്എസ്എഐ, അമുൽ, സിഎഫ്ടിആർഐ, ഐഐഎം, വെല്ലൂർ കിങ്സ്റ്റൺ എൻജിനീയറിങ് കോളജ്, തൃശൂർ അമല കാൻസർ റിസർച് സെന്റർ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ ചർച്ച നയിക്കും. ജനുവരി 8, 9 തീയതികളിലായി വിവിധ കലാപരിപാടികളും അരങ്ങേറും.
വിവിധ ഡയറി ഉപകരണങ്ങളുടെ പ്രദർശനവും, പരമ്പരാഗത വ്യവസായ മേഖലകളായ കയർ, നെയ്ത്ത്, മുള-കളിമൺ പാത്ര നിർമാണം, വിവിധ വിത്ത് ഇനങ്ങളുടെയും, സുഗന്ധ വ്യജ്ഞനങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കേരള പൊലീസ്, വനം വകുപ്പ്, സുഗന്ധവിള ഗവേഷണ കേന്ദ്രം, വെറ്ററിനറി യൂണിവേഴ്സിറ്റി, കാർഷിക സർവകലാശാല, കേരള ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ്, കോട്ടക്കൽ ആര്യവൈദ്യശാല തുടങ്ങിയ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്.
മിൽമ ഉൽപന്നങ്ങൾ വിദ്യാർഥികൾക്ക് മിൽമ സ്റ്റാളിൽ നിന്നും സൗജന്യ നിരക്കിൽ ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

