കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിൽ നാലാം പ്രതിയായ വി പി നീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മേപ്പയ്യൂര്‍ സ്വദേശിനിയാണ് ജാമ്യം ലഭിച്ച നീഷ്മ. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയാണ് ഇവർ.
അതേസമയം, കേസിന്റെ അന്വേഷണ പുരോഗതിക്കിടെ വലിയ വഴിത്തിരിവായി രണ്ടാം പ്രതിക്ക് നേരെ ആക്രമണമുണ്ടായി. കേസിലെ രണ്ടാം പ്രതിയായ കീര്‍ത്തനയ്ക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കീര്‍ത്തനയുടെ പങ്കാളിയായ പേരാമ്പ്ര സ്വദേശി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം അരങ്ങേറിയത്. രാവിലെ പത്ത് മണിയോടെ വടകര പോലീസ് സ്റ്റേഷന് വളപ്പില്‍ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

