വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം ലഭിച്ചു.
വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറുപത് ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
ഈ ഉത്തരവോടെ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളിൽ നാല് പേർക്കും ജാമ്യം ലഭിച്ചതായി മാറി. കഴിഞ്ഞ ജൂലൈ മാസത്തിൽ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പൊലീസ് നടപടിക്കിടയിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കി പ്രവർത്തിച്ച ലഹരി സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് കേസിൽ ആദ്യം പിടിയിലായത്. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന നീഷ്മയുടെ അക്കൗണ്ടിലേക്കായിരുന്നു ലഹരി ഇടപാടുമായി ബന്ധപ്പെട്ട
പണം പ്രധാനമായും അയച്ചു നൽകിയിരുന്നത്. മയക്കുമരുന്ന് ആവശ്യമുളളവരിൽ നിന്നും ക്യൂ.ആർ കോഡ് അയച്ചുകൊടുത്തു പണം സ്വീകരിക്കുക, ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ചുകൊടുത്തു ലഹരി സംഘത്തിന് വഴിയൊരുക്കുക തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ ഇവർക്കെതിരെ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

