കോഴിക്കോട് ∙ മലബാർ ഗ്രൂപ്പിന്റെ 33-ാം വാർഷിക ദിനത്തോടനുബന്ധിച്ച് മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും ചേർന്ന് നടത്തിയ കോഴിക്കോട് ബീച്ച് ശുചീകരണ പരിപാടി ജില്ലാ സബ് കലക്ടർ എസ്. ഗൗതം രാജ് ഉദ്ഘാടനം ചെയ്തു.
600ലധികം ജീവനക്കാർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.അഷർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.പി.വീരാൻകുട്ടി, എ.കെ.നിഷാദ്, വി.എസ്.ഷറീജ്, കോർപറേറ്റ് ഹെഡ് എം.പി. അഹമ്മദ് ബഷീർ, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് ആർ.
അബ്ദുൽ ജലീൽ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് വി.എസ്.ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം വിവിധ സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും പ്രകൃതി സംരക്ഷണത്തിലും മലബാർ ഗ്രൂപ്പ് എന്നും മുൻപന്തിയിലാണെന്ന് എം.പി. അഹമ്മദ് പറഞ്ഞു.
വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ്പ് നടപ്പാക്കിവരുന്ന ‘ഹംഗർ-ഫ്രീ വേൾഡ്’ പദ്ധതിയിലൂടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 116 നഗരങ്ങളിൽ ദിനംപ്രതി 10,5000 പേർക്ക് പോഷക സമൃദ്ധമായ ഭക്ഷണ പൊതികൾ നൽകി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

