മുക്കം∙ കോഴിക്കോട് റോഡിൽ വെസ്റ്റ് മാമ്പറ്റയിൽ പ്രതീക്ഷ സ്പെഷൽ സ്കൂളിന് സമീപം റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ട മരത്തടികൾ നീക്കം ചെയ്യാൻ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. ഇത് യാത്രക്കാർക്ക് ദുരിതമാകുന്നു.
ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണ മരങ്ങൾക്ക് പുറമേ, അപകട ഭീഷണിയെ തുടർന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് മുറിച്ചു മാറ്റിയ മരങ്ങളും റോഡരികിൽ മാസങ്ങളായി കിടക്കുകയാണ്. പ്രതീക്ഷ സ്പെഷൽ സ്കൂളിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് കൂടുതൽ മരത്തടികൾ കൂട്ടിയിട്ടത്.
റോഡിന്റെ ഇരുവശങ്ങളിലുമായി വിവിധ ഭാഗങ്ങളിൽ മരത്തടികളുണ്ട്.
പലതും മഴയും വെയിലും കൊണ്ട് ദ്രവിച്ച് നശിച്ച് തുടങ്ങിയിട്ടുണ്ട്. കാറ്റിൽ കടപുഴകി വീണ് കൂറ്റൻ മരം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു വെട്ടി മാറ്റിയിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അപകട
ഭീഷണിയുള്ള രണ്ട് മരങ്ങളും മുറിച്ചു. മരത്തിന്റെ കൂറ്റൻ തടികളും കമ്പുകളും വേരുകളുമെല്ലാം റോഡരികിൽ തന്നെ മാസങ്ങളായി കിടക്കുകയാണ്. ഇത് മൂലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് റോഡിലേക്ക് കയറി നിന്നെങ്കിൽ മാത്രമേ ബസുകൾ വരുന്നത് കാണൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

