രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
കോഴിക്കോട് നടന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന വ്യാമോഹം ഇഡിയും മാധ്യമങ്ങളും വെച്ചുപുലർത്തേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരെ ബോധപൂർവ്വമായ പ്രവർത്തനങ്ങളാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മാധ്യമങ്ങളുടെ തണലിലോ ഔദാര്യത്തിലോ അല്ല പ്രസ്ഥാനം വളർന്നു വന്നതെന്നും എം.വി.
ഗോവിന്ദൻ ഓർമ്മിപ്പിച്ചു. വീണയുടെ എക്സാലോജിക്കുമായി ബന്ധപ്പെട്ട
കേസിനെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം, ആ വിഷയം നിയമപരമായി തന്നെ മുന്നോട്ടുകൊണ്ടു പോകട്ടെ എന്നാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

