തിരുവനന്തപുരം ജില്ലയിൽ പുതിയകാവ് മാർക്കറ്റിന് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ നിന്നും നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജു (27) ആണ് ജീവൻ വെടിഞ്ഞത്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കിളിമാനൂർ ഭാഗത്തുനിന്നും പുതിയകാവിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ശ്രീജുവിന് നേരെയായിരുന്നു അപകടമുണ്ടായത്.
പുതിയകാവ് മാർക്കറ്റിന് സമീപം എത്തിയപ്പോൾ അലക്ഷ്യമായി പിന്നിലേക്ക് എടുത്ത കാർ ശ്രീജുവിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീജുവിന്റെ തലയിലൂടെ എതിർദിശയിൽ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.
അപകടം ഉണ്ടാക്കിയ ശേഷം കാർ നിർത്താതെ ഓടിച്ചുപോയതായി പ്രദേശവാസികൾ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ശ്രീജു സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു. ഒളിവിൽ പോയ കാറിനെയും ഡ്രൈവറെയും കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

