അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതിയെന്നും തങ്ങളുടെ നേതാക്കളെ വിട്ടുകൊടുക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇ.ഡിയുടെ രാഷ്ട്രീയം വിശദീകരിക്കാൻ സിപിഎം കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മറ്റ് കേന്ദ്രങ്ങൾക്കും വേണ്ട. എല്ലാ കടന്നാക്രമണങ്ങളെയും നേരിട്ടാണ് സിപിഎം വളർന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുന്നവരെ സംശയത്തിന്റെ പുകമറയിൽ നിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കേസ് അന്വേഷിക്കുന്നത്. ഇതിനായി അന്വേഷണത്തിനു മുൻപേ ലക്ഷ്യം പ്രഖ്യാപിക്കുന്ന രീതിയാണ് ഇ.ഡിക്കുള്ളത്.
ബിജെപിക്കാരാണെങ്കിൽ കേസില്ലെന്നതാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി കൈകാര്യം ചെയ്യുന്ന കേസുകളിൽ 95 ശതമാനവും ബിജെപി ഇതര രാഷ്ട്രീയക്കാർക്കെതിരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലേക്ക് നാലരക്കോടി എത്തിയെന്ന് അടുത്തിടെ പി.സി ജോർജ് പറഞ്ഞിരുന്നു. അപ്പോൾ അത് കള്ളപ്പണമല്ലേ? കേരളത്തിലെ ‘എ’ ക്ലാസ് മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി എത്തിച്ചു.
ചാക്കിൽ കെട്ടി പണം ബിജെപി ഓഫിസിൽ എത്തിച്ചുവെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. എന്തുകൊണ്ട് അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.
ഇ.ഡി അന്വേഷിക്കുന്ന കേസ് ടി. വീണ നിയമപരമായ രീതിയിൽ നടത്തട്ടെ എന്നാണ് തങ്ങളുടെ തീരുമാനം.
എന്നാൽ ഇ.ഡി ശ്രമിക്കുന്നത് ഇതിനല്ല. വീണയെ പരിചയപ്പെടുത്തുന്നത് മുൻപ് മുഖ്യമന്ത്രിയുടെ മകൾ എന്നും ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ മകൾ എന്നുമാണ് പറയുന്നത്.
വീണയിലൂടെ പിണറായിയെ ലക്ഷ്യമിടുന്നത് രാഷ്ട്രീയമാണ്. ഇതിനെ തങ്ങൾ എതിർക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അന്വേഷണം നടത്തിയതിനു പിന്നാലെ ഇ.ഡി എന്തോ കണ്ടെത്തി എന്ന മട്ടിൽ പത്രക്കുറിപ്പ് ഇറക്കുന്നത് വിചിത്രമാണ്. അന്വേഷണ ഏജൻസി എന്തെങ്കിലും കണ്ടെത്തിയാൽ അത് കോടതിയിലാണ് എത്തിക്കേണ്ടത്.
സിപിഎം നേതാവ് മുഹമ്മദ് റിയാസ്തുമായി ബന്ധപ്പെട്ടവരുടെ സുഹൃത്തുക്കളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പിണറായിയെ പോലെതന്നെ വീണയുടെ ഭർത്താവായ മുഹമ്മദ് റിയാസിനെ ഇ.ഡി ലക്ഷ്യമിടുന്നതും സിപിഎം രാഷ്ട്രീയമായി നേരിടും. നിങ്ങൾ വിചാരിക്കുന്നത് പോലെ ഇവരെ വിട്ടുനൽകുമെന്ന് കരുതേണ്ടെന്നും ഇ.ഡിയോട് എം.വി.
ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം നേതാക്കളെ സമൂഹത്തിനു മുന്നിൽ അപമാനിക്കാം എന്ന് ഇ.ഡി കരുതുന്നുണ്ടെങ്കിൽ അതൊന്നും അനുവദിക്കില്ലെന്ന് വ്യക്തമാക്കാനാണ് ഈ പൊതുയോഗമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

