ബിജെപി ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി നടൻ ദേവൻ രംഗത്ത്. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ (തമിഴക വെട്രി കഴകം) പാർട്ടി കേരളത്തിലെ സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
താൻ ടിവികെയിലേക്ക് ചേക്കേറുന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരുന്ന സെപ്റ്റംബർ 10ന് വിജയ് കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിച്ചിട്ടുണ്ടെന്നും, അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇനി പൂർണ്ണമായും ടിവികെയ്ക്ക് ഒപ്പം പ്രവർത്തിക്കുമെന്നും, കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, പാർട്ടിയുടെ പ്രവർത്തനങ്ങൾ തന്റെ കാഴ്ചപ്പാടുകൾക്ക് എതിരായിരുന്നുവെന്നും ദേവൻ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിലുപരി പണം സമ്പാദിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുമ്പ് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെയാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ദേവൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയ അടിത്തറയെന്നും, എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അത് നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടൊപ്പം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹം രാജിവെക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

