ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്ന ഗുരുതര പരാതിയിൽ കാസർകോട് ഡിഎഫ്ഒയ്ക്ക് എതിരെ നിയമനടപടി. ചെറുപുഴ ജോസ്ഗിരി സ്വദേശിയായ ജോസ് മാത്യുവിന് (53) എതിരെയാണ് കാസർകോട് റെയിൽവേ പൊലീസ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെ ഓഖ എക്സ്പ്രസ് ട്രെയിനിലാണ് കേസിനാസ്പദമായ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ ഇയാൾ നിരന്തരം ശല്യപ്പെടുത്തുകയും അശ്ലീല ആംഗ്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ വിവരമനുസരിച്ച് കൺട്രോൾ റൂമിൽ അടിയന്തര പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.
ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസെത്തി ഇയാളെ താഴെ ഇറക്കുകയും തുടർന്ന് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

