കോട്ടയം ∙ സ്ത്രീ, പുരുഷൻ എന്നീ ദ്വന്ദ്വങ്ങളിലൊതുങ്ങുന്നതല്ല മനുഷ്യസമൂഹമെന്നും വൈജാത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുമ്പോഴാണ് ആരോഗ്യകരമായ സമൂഹനിർമിതി സാധ്യമാകുന്നതെന്നും മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്വീർ സാഹിത്യ സംവാദം അഭിപ്രായപ്പെട്ടു. എംജി യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജുമായി (എംജിയു3എ) സഹകരിച്ച് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്തിയ സംവാദത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ പ്രഫ.
മുരളീധരൻ തറയിലും ക്വീർ എഴുത്തുകാരനും ഗവേഷകനുമായ ആദിയും പങ്കെടുത്തു.
ജാതി, വർഗ, രാഷ്ട്രീയ മേധാവിത്വത്തിന്റെ ചട്ടക്കൂടുകളിൽ ഉൾപ്പെടുത്തി ഒരു വിഭാഗം ക്വീർ വിഭാഗത്തെ പാർശ്വവൽകൃതരോ ഭ്രഷ്ടരോ ആക്കുകയാണ്. ഇന്നത്തെ കുടുംബവും മറ്റു സ്ഥാപനങ്ങളും പുരുഷാധിപത്യത്തിൽ അധിഷ്ഠിതമാണ്. പകരം അത് എല്ലാ ലിംഗ, ലൈംഗിക വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാകണം.
ഏതു സന്ദർഭത്തിലും സ്നേഹം ശരിയും ബലപ്രയോഗം തെറ്റുമാണെന്ന് തിരിച്ചറിയണം.
ലൈംഗികത ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും സ്വവർഗാനുരാഗി എന്നു പേരിട്ട് ആക്ഷേപിക്കാവുന്നതല്ലെന്നും സംവാദത്തിൽ അഭിപ്രായം ഉയർന്നു. സംവാദം എംജി യൂണിവേഴ്സിറ്റി ബയോ സയൻസ് റിസർച് ഡയറക്ടർ ഡോ.
കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ സജി മാത്യു അധ്യക്ഷത വഹിച്ചു. എംജി യു3എ മെന്റർ തോമസ് ഏബ്രഹാം, മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു എന്നിവർ പ്രസംഗിച്ചു.
ഹോർത്തൂസിലേക്ക് സ്വാഗതം; റജിസ്ട്രേഷൻ തുടങ്ങി
നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം. പൊതുവിഭാഗത്തിന് ഹോർത്തൂസ് ആസ്വദിക്കാൻ വിവിധ സേവനങ്ങൾ തിരഞ്ഞെടുക്കാം.
പ്രീമിയം വിഭാഗത്തിൽ ആദ്യമെത്തുന്നവർക്കു മുൻഗണനയുണ്ട്. റജിസ്ട്രേഷനായി സന്ദർശിക്കുക: www.manoramahortus.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

