മുക്കടവ് ∙ 2 പാലങ്ങൾക്കടിയിലെ വിടവിൽ കാടുമൂടിയതോടെ വാഹന യാത്രക്കാർ ഭീതിയിൽ. പത്തനാപുരം – പുനലൂർ പാതയിൽ മുക്കടവു പാലത്തിലാണു സംഭവം.
പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിലാണു മുക്കടവ് ആറ്റിലേക്കു വീണ് അപകടത്തിൽപ്പെടാൻ സാധ്യതയുള്ള വിധത്തിൽ വലിയ അകലമുള്ളത്. ഇരു വശത്തെയും റോഡുകളെ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഈ അകലം അറിയാതെയെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
രാത്രികാലത്തെത്തുന്ന വാഹനങ്ങളാണു കൂടുതൽ അപകടത്തിൽപ്പെടാൻ സാധ്യതയുള്ളത്.
ഇതു സംബന്ധിച്ചു മുന്നറിയിപ്പു ബോർഡോ മറ്റോ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. ഇതിനിടെയാണിപ്പോൾ ഇവിടം കാടു മൂടുക കൂടി ചെയ്തത്.
ഇതോടെ പാലങ്ങൾക്കിടയിലെ അകലം കാണാൻ കഴിയാതെയായി.
ഇരു വശത്തും ഇടതു ഭാഗത്തു കൂടി വരുന്ന വാഹനങ്ങൾ ഓരോ പാലങ്ങളിലായി പോകണമെന്നാണ് നിർദേശം. എന്നാൽ, റോഡിൽ മാർക്കിങ് നടത്തിയതിലെ ആശയക്കുഴപ്പം മൂലം വാഹനങ്ങൾ 2 വശത്തേക്കും ഒരു പാലത്തിൽ കൂടി തന്നെയാണു പോകുന്നത്.
ചില വാഹനങ്ങൾ പഴയ പാലത്തിലൂടെയും യാത്ര ചെയ്യും. ഒരേസമയം ഒന്നിലധികം വാഹനങ്ങൾ വരുമ്പോൾ വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.
നവീകരണം പൂർത്തിയായ ശേഷം പുനലൂർ – മുവാറ്റുപുഴ പാതയിൽ പത്തനാപുരം – പുനലൂർ ഭാഗത്താണ് അപകടങ്ങൾ കൂടുതൽ.
ഇതിൽ വാഴത്തോപ്പ് മുതൽ മുക്കടവ് വരെയാണു പ്രധാന അപകട മേഖല. അപകടസാധ്യത ഒഴിവാക്കാൻ ഉടൻ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു.
ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നു യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.അനിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

