ലിഫ്റ്റ് വാഗ്ദാനം ചെയ്തു, 9വയസുകാരിയെ പീഡിപ്പിച്ചു; ക്രൂരകൃത്യം ആറാംക്ലാസുകാരനായ സഹോദരന്റെ മുന്നിൽവച്ച് | Rape | Crime News | Latest News | Manorama Online News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
ഭിന്ദ്∙ സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതുവയസ്സുകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില് കയറ്റിയ ശേഷം ആളില്ലാത്ത സ്ഥലത്തെത്തിച്ച് . മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മെഹ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സഹോദരന്റെ മുന്നിൽ വച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതി അറസ്റ്റിൽ.
What you should read next
നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ആറാംക്ലാസുകാരനായ സഹോദരനോടൊപ്പം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഈ സമയത്ത് പ്രതി സ്കൂട്ടറിലെത്തി ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. കുട്ടികൾക്ക് നേരത്തെ പരിചയമുള്ളയാളായിരുന്നു പ്രതി.
അതുകൊണ്ട് തന്നെ കുട്ടികൾ പ്രതിക്കൊപ്പം സ്കൂട്ടറിൽ കയറി. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം തൊട്ടടുത്തുള്ളൊരു ഒഴിഞ്ഞ പ്രദേശത്തേക്കാണ് പോയത്.
അവിടെ വച്ച് സഹോദരന്റെ മുന്നിൽ വച്ച് പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരനെ പ്രതി മർദിച്ചതായും പരാതിയുണ്ട്.
പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു.
What you should read next
പിന്നാലെ സഹോദരൻ വീട്ടിലേക്ക് ഓടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാരെത്തി അവളെ ആശുപത്രിയിലെത്തിച്ചു.
ശേഷം പെൺകുട്ടിയുടെ കുടുംബം മെഹ്ഗാവ് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആറുദിവസം മുൻപും പ്രദേശത്ത് സമാനരീതിയിലുള്ള കുറ്റകൃത്യം റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നാംക്ലാസ് വിദ്യാർഥിനിയെ 28 വയസ്സുകാരനായ അയൽവാസിയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയത്. English Summary: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല.
അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. mo-crime-sexualharassment mo-news-common-latestnews 67im5t2fst2a6v60d28icds19p 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-madhyapradesh mo-crime-crime-news
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

