മൂവാറ്റുപുഴ ∙ നഗരവികസന പദ്ധതിയുടെ ഭാഗമായി കച്ചേരിത്താഴം വലിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ ഇന്ന് രാത്രി ആരംഭിക്കും. ടാറിങ് ജോലികൾ നടക്കുന്നതിനാൽ രാത്രി 7 മുതൽ പാലത്തിൽ ഗതാഗതം നിയന്ത്രിക്കുമെന്നു മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. കച്ചേരിത്താഴം പാലത്തിനു സമീപം കുഴി രൂപപ്പെട്ട
സ്ഥലത്ത് കുഴികൾ നികത്തി റോഡ് ഫോം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ് ടാറിങ് നടക്കുക.
കുഴികൾ നിറഞ്ഞ പാലത്തിലെ പഴയ ടാറിങ് നീക്കി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുന്ന ജോലികളും ഇതോടൊപ്പം പൂർത്തിയാക്കും.
രാജേശ്വരി ഹോട്ടൽ മുതൽ നെഹ്റു പാർക്ക് വരെയുള്ള റോഡിന്റെ ടാറിങ് ജോലികൾ രാത്രി തന്നെ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. നഗരസഭ ഓഫിസിന്റെ ഭാഗത്ത് കൂടി പുഴയിലേക്കുള്ള കാനയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം മാത്രമേ പഴയ പാലത്തിനു സമീപമുള്ള അപ്രോച്ച് റോഡിന്റെ ടാറിങ് ആരംഭിക്കുകയുള്ളൂ.
ഇന്ന് വലിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് നടത്തുന്നതിനൊപ്പം പിഒ ജംക്ഷനിലും ടാറിങ് നടത്താനാണു എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം.
കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ജയരാജ്, അസിസ്റ്റന്റ് എൻജിനീയർ മുഹ്സിന, കൗൺസിലർമാർ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ഇന്ന് ഗതാഗത നിയന്ത്രണം
രാത്രി 7 മുതൽ പിഒ ജംക്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ കച്ചേരിത്താഴം ചെറിയ പാലം വഴിയാണ് കടത്തിവിടുക.
വെള്ളൂർക്കുന്നം സിഗ്നലിൽ നിന്ന് വരുന്ന വാഹനങ്ങൾ വെള്ളൂർക്കുന്നത്ത് നിന്ന് ചാലിക്കടവ് ഭാഗത്തു കൂടിയാണ് യാത്ര തുടരേണ്ടതെന്നും അധികൃതർ അറിയിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി അധിക വാർഡന്മാരെ നിയോഗിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

