കുറുപ്പന്തറ ∙ ലേലംവിളിക്കു വാശിയേറിയതോടെ ഒരു പൂവൻകോഴിയുടെ വില 77,000 രൂപ. മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ഈ വൻവില.
ഒരേ കോഴിയെ മൂന്നു തവണ ലേലത്തിൽ വച്ചതോടെയാണ് ഈ തുകയിലെത്തിയത്. പള്ളിയിലെ പ്രധാനനേർച്ചയാണ് കോഴികളെ സമർപ്പിക്കുക.
200 കോഴികളാണ് നേർച്ചയായി ലഭിച്ചത്.
ഇതിൽ ആദ്യം ലേലത്തിനുവച്ച കോഴിയെ 45,000 രൂപക്ക് മാൻവെട്ടം അരീക്കര വീട്ടിൽ സ്റ്റീഫൻ റോബി വിളിച്ചെടുത്തു. സ്റ്റീഫൻ ഈ കോഴിയെ പള്ളിക്ക് തിരികെ നൽകി.
അപ്പോൾ നടന്ന ലേലത്തിൽ 20,000 രൂപ ലഭിച്ചു. തുടർന്ന് വീണ്ടും ആ കോഴിയെ ലേലത്തിൽ നേടിയ ആൾ പള്ളിക്കു തന്നെ തിരികെ നൽകി.
തുടർന്നു ലേലത്തിൽ 12,000 രൂപ ലഭിച്ചു. അങ്ങനെയാണ് ഒരു കോഴിക്ക് ലേലത്തുക 77,000 ലേക്ക് ഉയർന്നത്.
പള്ളിയിൽ നേർച്ചയായി കിട്ടുന്ന കോഴികളെ ലേലം വിളിക്കാൻ പള്ളിക്കു പുറത്തുനിന്നും ഒട്ടേറെപേർ എത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

