കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് ആതിഥേയര്‍ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ, 41.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു.
ടീമിനെ നയിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 110 റണ്‍സ് സ്വന്തമാക്കിയപ്പോള്‍, 139 റണ്‍സ് നേടിയ വിരാട് കോലി മത്സരത്തിലെ ടോപ് സ്കോററായി മാറി. ഇന്ത്യന്‍ ബാറ്റര്‍മാരുടെ മികച്ച ഫോമിന് മുന്നില്‍ പിടിച്ചുനില്ക്കാന് വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

