കോടതിയകത്ത് നിന്നും മറ്റും പുറത്തുവന്ന ആഡംബരക്കാറിന് സമീപം നിൽക്കുന്ന രീതിയിൽ പ്രചരിച്ച ഫോട്ടോ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ സൃഷ്ടിച്ചതാണെന്ന കെ.എം.ഷാജിയുടെ പ്രസ്താവന പൂർണമായും സാധൂകരിക്കുന്ന തരത്തിൽ വിശദമായ താരതമ്യ പരിശോധന റിപ്പോർട്ട് പുറത്ത്. ലഭ്യമായ യഥാർഥ ദൃശ്യങ്ങളുമായി നടത്തിയ പരിശോധനയിലാണ് വസ്ത്രധാരണം, മുഖഭാവം, ശരീരസ്ഥിതി എന്നിവയിലെ പ്രകടമായ വ്യത്യാസങ്ങൾ ബോധ്യപ്പെട്ടത്.
സാധാരണയായി ഇടതുവശത്തേക്കാണ് അദ്ദേഹം മുണ്ടുടുക്കാറുള്ളത് എങ്കിലും, വിവാദമായ ഫോട്ടോയിൽ ഇത് വലതുവശത്തേക്കാണ് കാണിച്ചിരിക്കുന്നത്. കൂടാതെ, മുണ്ടിന്റെ പോക്കറ്റിൽ കൈയിട്ടു നിൽക്കുന്ന രീതിയിലാണ് ചിത്രമുള്ളതെങ്കിലും, ഇത്തരം പ്രത്യേകതയുള്ള വസ്ത്രങ്ങൾ അദ്ദേഹം ഉപയോഗിക്കാറില്ലെന്ന് വ്യക്തമാണ്.
പൊതുവേ വാച്ച് ധരിക്കുന്ന ശീലമില്ലാത്ത അദ്ദേഹത്തിന്റെ കൈകളിൽ ചിത്രത്തിൽ വാച്ച് കാണുന്നതും, സ്ഥിരമായി ഉപയോഗിക്കുന്ന കട്ടി കൂടിയ ഫ്രെയിമിന് പകരമായി വളരെ നേർത്ത ഫ്രെയിമിലുള്ള കണ്ണട ധരിച്ചിരിക്കുന്നതും എഐ നിർമിതമാണെന്ന വാദത്തിന് ആക്കം കൂട്ടുന്നു.
ഈ പ്രകടമായ വൈരുദ്ധ്യങ്ങളെല്ലാം ഫോട്ടോ വ്യാജമാണെന്ന നിലപാടിനെയാണ് വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

