പാലാ-പൊൻകുന്നം റോഡിൽ പൂവരണിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ ജീവനറ്റു. ഉരുളികുന്നം സ്വദേശിനിയായ സുജിത കുമാരി (47) ആണ് മരണപ്പെട്ടത്.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മകൻ അതുൽ കൃഷ്ണയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയുടൻ തന്നെ അതുലിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 3.15 നാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പൈകയിൽ നിന്ന് വരികയായിരുന്ന കാറും, പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറും തമ്മിൽ ആദ്യം പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
മറ്റൊരു അപകടത്തിൽ പരുക്കേറ്റ വ്യക്തിയുമായി പൈക ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാറും, എതിർദിശയിൽ പാലാ ഭാഗത്തുനിന്ന് പോവുകയായിരുന്ന കാറുമാണ് ആദ്യം അപകടത്തിൽ പെട്ടത്. ഈ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട
കാറുകളിലൊന്ന്, പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിലേക്ക് പാഞ്ഞുകയറി ഇടിക്കുകയായിരുന്നു. മരണപ്പെട്ട
സുജിത കുമാരി ആയിരുന്നു സ്കൂട്ടർ നിയന്ത്രിച്ചിരുന്നത്. ശക്തമായ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന സുജിത കുമാരിയും മകനും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

